Saturday, September 25, 2021

Vegan.

"എന്ത് മധുരമാണ് ഈ മാമ്പഴത്തിന്..."
അനിൽ പൂളി വച്ച മാമ്പഴത്തിന്റെ മറ്റൊരു കഷ്ണം കൂടെ വായിലേക്കിട്ടു.. വളരെ ആസ്വദിച്ചാണ് അയാൾ അത് കഴിക്കുന്നത്.

"രഘൂ, താനീ മാമ്പഴമൊന്ന് കഴിക്ക്, എപ്പോഴും എരിവും ഇറച്ചിയും മാത്രം കഴിച്ചാ മതിയോടോ ?, ഇതിന്റെയൊക്കെ രുചി കൂടെ താനറിയ്...!"

രഘു ചെറിയ ചിരിയോടെ മാമ്പഴത്തിന്റെ ഒരു കഷ്ണം എടുത്ത് കഴിച്ചു. കൊള്ളാം, നല്ല മധുരമൊക്കെയുണ്ട്..അനിൽ പൊലിപ്പിച്ചു പറയുന്നത്ര ഇല്ല!

"എടോ ഞാൻ കുഞ്ഞിലേ നട്ടിട്ടു പോയ മരാ ഇദ്... ആദ്യായിട്ടാ ഇങ്ങനൊരു പൂക്കല് ഇതില്.. ആ കൊമ്പ് മാങ്ങ നെറഞ്ഞ് ഒടിഞ്ഞ് വീഴാറായല്ലോടോ.." അനിൽ നെടുവീർപ്പിട്ടു..

" അനിലേ, നിങ്ങടെ മാവ്, മാങ്ങ , മൊത്തം പറച്ചു കൊണ്ടോവ്വ! ഇവടെ ആര് തിന്നാനാ"

"അത് ശരിയാട്ട്രാ, നീ ഈ നോൺ തന്നെ കഴിച്ചിരുന്നോ, കൊളസ്ട്രോൾ കേറുമ്പം പഠിക്കും.. എടാ വെജിറ്റേറിയൻ ആയോണ്ട് ആ വക ദീനക്കേടൊന്നും ദ്ദാ ഈ ദേഹത്ത് വന്നിട്ടില്ല" അനിൽ സ്വന്തം ശരീരത്തിലേക്ക് നോക്കി, കൈയ്യൊക്കെ ഒന്നു കുടഞ്ഞു..

"എല്ലാം രുചിക്കണം അനിലേ..എല്ലാം കഴിച്ചുനോക്കണം.. " രഘു നിസ്സംഗമായ് പറഞ്ഞു നിർത്തി...

മാവിന്റെ അപ്പുറം പാടമാണ്, മഴ പെയ്തിറങ്ങിയ തണുപ്പ് വരമ്പാക്കെ മഞ്ഞുപോലെ തങ്ങി നിൽക്കുന്നു.. കൊക്കുകൾ മീൻ തേടി നടന്ന ഒരു കണ്ടത്തിലേക്ക് രഘു ഒരു കല്ല് വലിച്ചെറിഞ്ഞു..

"വാ,  വീട്ടിലേക്ക് പോവാ രഘൂ,  ക്ടാവിന്റെ മൂക്കുകയർ ഇടീക്കണം, അയ്ന്റെ തള്ള ചത്തിട്ട് ഇപ്പോ എത്ര കാലായി"

"ഒരു 3 മാസം ആയിക്കാണും, ഒരു എമണ്ടൻ പശുവാർന്ന് അദ്... എന്തു പാട് പെട്ടന്നറിയ്യോ കുഴിച്ചിടാൻ.."

മാവിൽ നിന്നും കുറച്ചു മാങ്ങ കൂടി രഘു പൊട്ടിച്ചെടുത്തൂ... അനിലും രഘുവും വീട്ടിലേക്ക് ഒരോ സൊറ പറഞ്ഞ് നടന്നു നീങ്ങീ....

മാവിന്റ ചുറ്റുംപുറം നിന്ന ഇഞ്ചിപ്പുല്ല് അവരെ നോക്കി ആടിത്തിമിർത്തു.. ആ മണ്ണിന്റെ അടിയിൽ മാവിന്റ വേരുകൾക്ക് താഴെ രഘു കുഴിച്ചിട്ട പശുവിന്റെ ശവം.. അത് ആയിരം ഇഞ്ചിപ്പുല്ലായ് ഗന്ധം നിറച്ചു... നൂറ് മാങ്ങകളായ് മധുരം നിറച്ചു..




Sunday, July 25, 2021

ഒരാൾ...


"പേര് ?"

"ദീപ്തി"

"Full name പറയൂ"

"ദീപ്തി മാത്യൂസ്"

"Details?"

"ദീപ്തി മാത്യൂസ്
വയസ്സ് 25
16 A, Gandhi Nagar
കൊച്ചി"

"And your father?"

"K G Mathews"

"സിറിൽ, ഈ ഡീറ്റെയ്ൽസ് ഒന്നു നോട്ട് ചെയ്തേക്കൂ.. പരാതിയുടെ ഉള്ളടക്കം അവസാനം ഫിക്സ് ചെയ്യാം"
"So... ദീപ്തി ഇനി നമ്മൾ പറയുന്ന കാര്യങ്ങളെല്ലാം റിക്കോർഡ് ചെയ്യപ്പെടും"

"Ok sir"

"Well, പറയൂ... അന്ന് രാത്രി എന്താണ് സംഭവിച്ചത് "


"Sir, 2018 ജനുവരി മാസം 8 -ാം തീയതി, അന്ന് Monday ആണെന്നാണ് എന്റെ ഓർമ്മ, ഞാൻ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് തിരിക്കുകയായിരുന്നു, ട്രെയിനിൽ വച്ചു തന്നെ ഒരാൾ എന്നെ പിന്തുടരുന്ന പോലെ എനിക്ക് തോന്നിയിരുന്നു."

"അങ്ങനെ തോന്നാൻ.."?

"ആ നോട്ടം, ചെമ്പൻ മീശയും, ചുരുളൻ മുടിയും, ആ നീല ഫ്രെയിമുള്ള കണ്ണട അയാൾ ഇടയ്ക്കിടയ്ക്ക് തുടച്ചുകൊണ്ടിരിക്കുമായിരുന്നു. ഞാൻ അയാളെ ശ്രദ്ധിക്കണം എന്ന രീതിയിലായിരുന്നു അയാളുടെ ഓരോ ചേഷ്ടകളും"

" നിങ്ങൾ തനിച്ചായിരുന്നോ യാത്ര ചെയ്തത്?"

"അതെ sir, എന്റെ ബ്രദറിന്റെ engagement ആ ആഴ്ച ആയിരുന്നു, കുറച്ച് പർചേസിങും മറ്റും ഉള്ളത് കൊണ്ട് ഞാൻ നേരത്തെ എത്തിയതായിരുന്നു.."

"Ok, ബാക്കി പറയൂ.."


"Sir, Sunday രാത്രി 9.30 ഓടെ ഞാൻ സ്റ്റേഷനിൽ എത്തേണ്ടതാണ്,  but അന്ന് ട്രെയിൻ Delay ആയി,പാളത്തിൽ വിള്ളലോ മറ്റോ കണ്ടതിനെ തുടർന്ന് കുറേ നേരം ട്രെയിൻ നിർത്തിയിട്ടു , ഞാൻ സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ സമയം 1 മണി കഴിഞ്ഞിരുന്നു"

"Which Station?"

"ആലുവ"

"എന്നിട്ട് ?"

"Sir, അന്ന് ബ്രദർ എന്നെ പിക്ക് ചെയ്യാൻ വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. But.. അവന്റെ ഫോൺ Switched Off ആയിരുന്നു. ട്രെയിൻ Delay ആയ കാര്യം ഞാൻ അവനെ വിളിച്ചറിയിച്ചിരുന്നു. സ്റ്റേഷനിൽ എത്തിയ ശേഷം ഞാൻ വീട്ടിലേക്കും വിളിച്ചിരുന്നു. ബ്രദറിനെ വിളിച്ചിട്ട് കിട്ടാത്ത കാര്യവും അവരെ അറിയിച്ചു. കുറച്ച് നേരം വെയിറ്റ് ചെയ്യ്ത് നോക്ക്, അല്ലെങ്കിൽ ഒരു ഓട്ടോ പിടിച്ച് എത്താനാണ് അച്ഛൻ പറഞ്ഞത്."

"ബ്രദർ വരില്ലെന്ന് അച്ഛന് തോന്നിയിരുന്നോ?"

"May be, He is a chain smoker, ഒരു ദിവസം അവൻ വലിച്ചു തീർക്കുന്ന സിഗറെറ്റിന് കണക്കില്ലായിരുന്നു. ഡാഡിക്ക് അത് കൊണ്ട് അവനെ വെറുപ്പായിരുന്നു. ഒരു പക്ഷേ എന്നെ കാണാതെ മടുപ്പായ് അവൻ പുറത്തേക്കിറങ്ങിയതാകണം"

"ഈ ബ്രദറിന്റെ ആണോ engagement? "

"No, Twin ബ്രദറിന്റെ ആയിരുന്നു engagement ; they are identical twins"

"Oh!  Ok (ചിരിക്കുന്നു) പിന്നീട് എന്താണ് നടന്നത്?"


"കുറച്ച് നേരം വെയിറ്റ് ചെയ്യാം എന്ന തീരുമാനത്തോടെ ഞാൻ സ്റ്റേഷനിൽ നിന്നു , അന്ന് അവിടെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു, U C കോളേജ് students ന്റെ ഒരു പ്രോഗ്രാം. അവർ സ്റ്റേഷന്റെ Front portion, പെയിന്റ് ചെയ്യുകയായിരുന്നു. Doodle art, painting, music.. കുറച്ച് നേരം ഇതെല്ലാം നോക്കിനിന്നു. But... I was really tensed... ആ മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. ഒരു black Hoddie ധരിച്ച്,  തലയെല്ലാം മൂടി എന്നെത്തന്നെ നോക്കി അവിടെ,  ഒരു വല്ലാത്ത ചിരി അയാളുടെ മുഖത്ത് ഞാൻ കണ്ടു,  എനിക്കെന്തോ,  അവിടെ നിന്ന് എത്രയും വേഗം പോരണമെന്ന് തോന്നി, ബ്രദർ അപ്പോഴും എത്തിയിട്ടുണ്ടായിരുന്നില്ല"


"Continue .."

"രാത്രി ആയിരുന്നെങ്കിലും അന്ന് അത്യാവശ്യം തിരക്കൊക്കെ ഉണ്ടായിരുന്നു. കൂടാതെ ട്രെയിൻ delay ആയതിനാലുള്ള ഒരു ചെറിയ ആൾക്കൂട്ടവും.. പുറത്ത് ഇറങ്ങിയ ശേഷം ആദ്യം കണ്ട ഓട്ടോയിൽ തന്നെ ഞാൻ കേറി, പെട്ടെന്ന് അയാളും എന്റെ ഒപ്പം ഓട്ടോയിലേക്ക്...."

"Oh! " 

"Yes sir, I was really shocked, അപ്പോഴേക്കും ഓട്ടോ ഡ്രൈവർ പുറത്തിറങ്ങി അയാളെ പിടിച്ചു വലിച്ചു.. and he said " ഇവൾ എന്റെ ക്ലാസ്സ് മേറ്റാണ്,  ഞാൻ ഉപദ്രവിക്കാനൊന്നും വന്നതല്ല,  just one min.."
"അയാൾ എന്നെത്തന്നെ നോക്കിനിന്നു, എനിക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല, ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്, he is handicapped,  ഇടത് കൈയ്യിൽ 3 വിരലുകൾ ഇല്ലായിരുന്നു, കാലിലും എന്തോ പ്ലാസ്റ്റർ ഒക്കെ ആയിട്ട്... എന്റെ കണ്ണിലേക്ക് തന്നെ അയാൾ നോക്കി.. I wont forget that ever in my life, അത്രയ്ക്ക് പൈശാചികമായ ഒരു നോട്ടമായിരുന്നു അത്. At last he said.."കീർത്തി,    I'm really sorry"...

"കീർത്തി? അതാരാണ്?"

"Sir, കീർത്തി എന്റെ twin sister ആണ്,  കീർത്തി മാത്യൂസ്,  we are also identical twins, ഫാമിലിയിൽ ഞങ്ങൾ 4 പേരാണ്, two pair of identical twins"

"I haven't heard something like this, so your sister,  അവരെവിടെയാണ്?"

"സർ അവൾ...... she is no more.. 2016ൽ ,it was an accident "




" oh I'm sorry, so... നിങ്ങളീ പറയുന്ന ആൾ നിങ്ങളുടെ twin sister ആണെന്ന തോന്നലിൽ നിങ്ങളുടെ അടുക്കൽ വന്നതാണ്?"

" I don't know sir, അവളുടെ ക്ലാസ്സമേറ്റായിരുന്നെങ്കിൽ അവൾ മരിച്ച വിവരം അയാൾ അറിഞ്ഞിട്ടുണ്ടാകില്ലേ? അങ്ങനെ ആണെങ്കിൽ അയാൾ shocked ആവേണ്ടതല്ലേ, at that 1st moment seeing me..പക്ഷേ അയാൾക്ക് ഒരു പക നിറഞ്ഞ മുഖമായിരുന്നു.."

"നിങ്ങൾ ഒന്നിച്ചാണോ പഠിച്ചത്?"

"Schooling ഒന്നിച്ചായിരുന്നു.. കീർത്തി ഡിഗ്രി കംപ്ലീറ്റ് ചെയ്തത് ഇവിടായിരുന്നു.. ഞാൻ ബാഗ്ലൂരും.."

"See, ഒരു പക്ഷേ അയാൾ നിങ്ങളുടെ sister ന്റെ കാര്യം അറിഞ്ഞില്ലാതിരുന്നെങ്കിലോ..? He may thought that you are his old classmate, what are the odds?"

"എനിക്കെന്തോ അങ്ങനെ തോന്നുന്നില്ല, ആ നോട്ടം, really haunting...ആ സമയം എന്റെ ബ്രദർ അവിടെ എത്തിയിരുന്നു... അവനെ കണ്ടതോടെ ഇയാൾ അവിടെ നിന്ന് പോയി.. അന്നത്തെ സംഭവത്തിന് ശേഷം ഞാൻ കുറച്ച്, Disturbed ആയിരുന്നു.."

"What happend now?"

"Sir two days back, this happened , ഇന്നിപ്പോ ആ സംഭവം കഴിഞ്ഞ് രണ്ടുവർഷത്തോളമായി,  ഞാൻ കാക്കനാട് ഒരു IT കംപനിയിലാണ്... സിഗ്നൽ ജംഗ്ക്ഷൻ ക്രോസ് ചെയ്യുകയായിരുന്നു.. പെട്ടെന്ന് എന്നെ ഒരാൾ തള്ളിയിട്ടു. ഒരു കാറിൽ ചെന്ന് ഞാനിടിച്ചു.. എനിക്കുറപ്പാണ് sir, അയാളാണ് എന്നെ തള്ളിയിട്ടത്..!"

"How can you be so sure?"

"പെട്ടെന്നായിരുന്നെങ്കിലും എന്നെ തള്ളിയിടുമ്പോൾ .... ആ കൈ ഞാൻ കണ്ടിരുന്നു.. 3 വിരലുകൾ.. 3 വിരലുകളില്ലാത്ത കൈയായിരുന്നു അത്... പെട്ടെന്ന് തന്നെ അയാൾ ഓടി മറഞ്ഞു, but, പോക്കറ്റിൽ നിന്ന് ഈ കാർഡ് വീണു... his driving lisence ID , its him ഞാൻ ആ മുഖം ഒരിക്കലും മറക്കില്ല, എനിക്കു നേരേയുള്ള murder attempt ആയിരുന്നു അത്.."

"Are you sure?"

"Yes sir, ഉറപ്പാണ്"

"ആ കാർഡ് കൊണ്ടുവന്നിട്ടുണ്ടോ?"

"ഇതാ.."

ബിനോയ് ജേക്കബ്
S/o ജേക്കബ് മാത്യൂ
Blue orchid villa, കാക്കനാട്
House no 1703, എറണാകുളം

"Ok ദീപ്തി , സിറിൽ..... ആ പേപ്പർ റെഡിയായോ?"

"Yes sir, matter type ചെയ്തിട്ടില്ല"

"No problem, ദീപ്തി നിങ്ങളീ paperൽ sign ചെയ്യൂ..ഞങ്ങളൊന്ന് അന്വേഷിക്കട്ടെ.. കുട്ടി ഇപ്പോൾ പൊക്കോളൂ... എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ ഞങ്ങൾ contact ചെയ്തോളാം... മഴ പെയ്യാൻ തുടങ്ങുകയാണെന്ന് തോന്നുന്നു..  you can leave..."

"Thank you sir !" ദീപ്തി സ്റ്റേഷനിൽ നിന്നിറങ്ങി

"സിറിൽ, ഈ റിക്കോർഡ്  ഫയലിൽ വച്ചോളൂ... പിന്നെ ഈ ID ഒന്ന് പരിശോധിക്കണം..."

"സർ ഇത്.....!...."

"തനിക്ക് ഇയാളെ അറിയാമോ?"

"സർ കഴിഞ്ഞ ആഴ്ച കായലിൽ നിന്നും കിട്ടിയ ബോഡി ഇയാളുടെ അല്ലേ..?

"What ! ! ! "

"Yes sir,  ഇത് വരെ അതിന് അവകാശികൾ ആരും എത്തിയിട്ടില്ല"

"ഇത് അയാളാണെന്ന് തനിക്കിത്ര ഉറപ്പ് എന്താണ്?"

"Sir , ബോഡിയുടെ മുഖം ജീർണ്ണിച്ചിരുന്നെങ്കിലും ഈ ഫോട്ടോയുമായ് നല്ല resemblance ഉണ്ട്... ഇന്ന് morning ആ ബോഡിയുടെ autopsy report ഞാനാണ് court ലേക്ക് എത്തിച്ചത്... അത് മറവു ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു, (ടെൻഷനോടെ) sir any other detail?"

" 3 വിരലുകൾ.... ഇടത് കൈയ്യിൽ അയാൾക്ക് 3 വിരലുകൾ ഉണ്ടോ?"

" ഇല്ല സർ.!.
ജീർണ്ണിച്ചതിനാൽ ബോഡിയിൽ നിന്നും അടർന്നതാണെന്നാണ് ആദ്യം കരുതിയിരുന്നത്...എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ..."

"അതിൽ...?"

"അത് ഒരു സർജിക്കൽ റിമൂവ് ആയിരുന്നു എന്നാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. May be in an accident"

"God ! ,ജോൺ,  ആ കുട്ടി ഒപ്പിട്ട paper ഇങ്ങ് എടുക്കൂ..."



കീർത്തി!


"സർ, മാത്യൂ ഫാമിലിയെക്കുറിച്ച് അന്വേഷിച്ചു അവർക്ക് ഇരട്ടകളായ രണ്ട് ആൺമക്കളും, പിന്നെ ഒരു ഇളയ മകളുമാണുള്ളത്.. കീർത്തി മാത്യൂസ് "       



            പുറത്ത് ചെറിയ മഴ പെയ്ത് തുടങ്ങിയിരുന്നു ✨




ഒരാൾ...

[Pic credits : Ammu Rajan]




Monday, July 12, 2021

മൂഢസന്ന്യാസി.

 മൂഢസന്ന്യാസി, നീ മൂകത തേടിയലഞ്ഞുവോ പാരിൽ?

നിന്റെ കൈവള്ളയിൽ കുമ്പിൾ

ജലമെടുത്ത് ശ്രവിച്ചുവോ?

നിന്റെ പാദപാതയിൽ പർവ്വതങ്ങളെ താണ്ടിയോ?

നീ, പ്രണയമറിയുവാനായ് പ്രണവം ത്യജിച്ചുവോ?


മൂഢസന്ന്യാസി, നിൻ വാക്കുകൾ മേഘഗംഗാനദിയിൽ

ആവിയായ് ഉയർന്ന്, ഗിരീഷഗീതമായ് പെയ്തുവോ?

നീ കണ്ണാടി നോക്കി നിന്നെ പുച്ഛിച്ചുവോ?

ബോധമുണരാൻ രോമകൂപം വളർത്തിയോ?


മൂഢസന്ന്യാസി, നീ ആരിൽ നിന്നൊളിക്കുന്നു?

നീ താണ്ടിയ ദൂരത്തിൽ നിന്റെ പങ്കെത്ര?

കൂറ്റനൊരു കല്ലിനാൽ സ്വയം വരിഞ്ഞുമുറുകി നീ

ഗർത്തമില്ലാത്ത ചുഴിയിൽ മുങ്ങുന്നതെന്തിന്?


മൂഢസന്ന്യാസി, നീ ധൈര്യവാനോ?, നിന്റെ ചിന്തകൾ സത്യമോ? അതോ നീ കട്ടതോ?

ആത്മശാന്തിക്കായ് നീ വിശ്വാസിയായി

ആത്മനിർവൃതിക്കായ് നീ നാസ്തികനായി



മൂഢസന്ന്യാസി, നിന്റെ പൂർണ്ണഭയമെന്ത്?

നിന്റെ സ്വത്വമോ, ബോധമോ,പ്രേമമോ,കാമമോ?

കർമ്മങ്ങളോ നിന്റെ കൊടിയവിഘ്നം?

പാപചിന്തയോ നിന്റെ ആത്മ അഘ്നം?


മൂഢസന്ന്യാസി, നീ നേടിയതെന്ത്? കയ്യടിക്കിയതെന്ത്? നിന്റെ അർത്ഥമെന്ത്?

നിന്റെ ധ്യാനം നിന്നെ കാക്കുമോ? ആകയാൽ,

നീ സന്ന്യാസിവര്യനായിത്തീരുവാൻ വെമ്പുമോ വീണ്ടും?



പൊട്ട്

 

അലതല്ലി നീങ്ങുന്ന തിരകളുടെ മുന്നിലായ്,
വീശും കടൽക്കാറ്റിനിഴകൾക്കു തിങ്കളായ്..
ചുറ്റിപ്പിടിച്ചൊരാ സാരിത്തലപ്പിന്റെ തുഞ്ചത്ത് നീ കോർത്ത സന്ധ്യയും ശ്യാമവും..
മണ്ണിൽ പുതഞ്ഞ നിൻ പാദമുദ്രയ്ക്കൊരു മായാകവചമായ് തീർന്നുവോ തീരവും..
നീങ്ങും പകലിന്റെ യാമത്തിൻ പാദത്തിൽ അർച്ചനയർപ്പിച്ച സായാഹ്ന ശിശിരമേ..

തിരമാലകൾ നീ കഴുത്തിലണിയൂ
നിന്റെ കുങ്കുമപ്പൊട്ടിനെ കടലിലെറിയൂ..!

അവൾ


കണിക്കന്ന മരത്തിന്റെ നിറയെ പൂക്കളുള്ള ചെറിയ കൊമ്പ് വച്ചിരുന്ന  പൂപ്പാത്രത്തിൽ ചുവന്ന മഷി കൊണ്ട് ഹൃദയത്തിന്റെ അടയാളം വരച്ചിട്ടിട്ടുണ്ടായിരുന്നു. അത് ഞാൻ കാണുന്നതോ, ഒരാഴ്ചയ്ക്ക് ശേഷവും,  അവൾ വരച്ചിട്ടതായിരുന്നു.

ജെയ്ൻ പറഞ്ഞുനിർത്തി, ബിയർ കുപ്പിയിലെ അവസാന തുള്ളിയും അയാൾ വായിലേക്കിറ്റിച്ചു.

" U know, ചില വൈകുന്നേരങ്ങളിൽ ഒറ്റയ്ക്കിരുന്നു കാപ്പികുടിക്കുമ്പോൾ, ഞാൻ കാണാറുണ്ടടോ..., പുകമഞ്ഞിന്റെ പാളി, ജനൽച്ചില്ലയിൽ തീർത്ത മങ്ങൽ ഒരു കണ്ണായി വളരുന്നത്. ആ നോട്ടം എന്നെത്തന്നെ നോക്കി നിൽക്കും,  അടരുകളായ് പതിയെ അലിഞ്ഞലിഞ്ഞ് .......... തീരും. ,
ആ പേര് മാത്രം ചിലപ്പോൾ ഞാനവിടെ എഴുതി വയ്ക്കും."

"ജെയ്നേ, its enough! മതിയാക്ക്,  നിന്റെ തോന്നൽ മാത്രമാണ്, move on!  അവളില്ല!"

ഇരുട്ടു പരന്ന സെമിത്തേരിയിലേക്ക് ഇടം കണ്ണിട്ട് ജെയ്ൻ ഒരിക്കൽ കൂടി നോക്കി. കല്ലറയ്ക്ക് മുമ്പേ വച്ചിരുന്ന റോസാപ്പൂക്കളുടെ ബൊക്കെ ജീർണ്ണിച്ചിരിക്കുന്നു. വിരലാൽ അയാൾ ദിനങ്ങൾ കണക്കുകൂട്ടി..

" അവൾ ഇവിടെത്തന്നെ ഉണ്ടടോ, ആ മുടിയുടെ ഗന്ധമാണ് ഇവിടം മുഴുവൻ"

അരിച്ചരിച്ച് നീങ്ങുന്ന ഉറുമ്പുകളുടെ പാതയെ ചവിട്ടിയരച്ച് അയാൾ മുന്നോട്ട് നീങ്ങി.

രക്തം .

അയാളിലെ ഇരുട്ട് ഇടനാഴി നീളെ തളർന്നു കിടന്നു. കല്ലറയിൽ അവൾ..
"ഇത് മറന്നവരുടെ ശ്മശാനം ആകുമോ" ജെയ്ൻ ചിന്തിച്ചു.

കാറിലെ റിയർ വ്യൂ മിറർ റിലൂടെ ജെയ്ൻ കണ്ട റോസ് ബൊക്കെയിൽ രക്തം ഇറ്റിരുന്നു..






അവൾ

[Pic Credits: Ammu Rajan]

യാത്ര..

 പുലർച്ചെ 2.30 ന് ബസ്സ്സ്റ്റാന്റിൽ വരാൻ തോന്നിച്ച ചിന്തയെ തോമസ് സ്വയം വിമർശിച്ചു. മൂനേകാലിനെ ബസ്സ് വരൂ, ഇത്ര നേരത്തേ വരേണ്ടിയിരുന്നില്ല, കനം നിറഞ്ഞ ബാഗും മിനറൽ ബോട്ടിലും താഴെ വച്ച് അയാൾ നിന്നു, സ്റ്റാന്റിൽ കുറേ പട്ടികളുണ്ട്. ആരോ കത്തിച്ചിട്ടു പോയ വേസ്റ്റ് കൂനയ്ക്കരികിൽ അവ കൂട്ടം ചേർന്നുറങ്ങുന്നുണ്ട്. മങ്ങിയ സ്ട്രീറ്റ് ലൈറ്റ് വെട്ടവും, പുകയും പുറമേ ഓടുന്ന ടോറസ്സ് വണ്ടികളുടെ ശബ്ദവും.. ബസ്സ് കാത്തിരിക്കുന്നവർക്കായുള്ള സീറ്റിൽ തോമസ് ഇരുന്നു. ചെറിയ ഒരു ഉറക്കം അയാളെ പിടികൂടാൻ തുടങ്ങിയിരുന്നു. ഒരു സിഗറെറ്റ് കത്തിക്കാം, തോമസ് ചിന്തിച്ചു; ചുണ്ടുകൾക്കിടയിൽ സിഗററ്റ് വച്ച്, മെല്ലെ അയാൾ ലൈറ്റർ കത്തിച്ചു, വളരെ സാവധാനത്തിൽ ഒരു പുകയെടുത്തു..

ഒരു കാൽപ്പെരുമാറ്റം, അയാൾ തന്റെ അരികിലേക്കാണ് വരുന്നത്.
"ആ ലൈറ്റർ ഒന്നു തരാമോ?" ഒരു തണുത്ത ശബ്ദത്തിൽ അയാൾ ചോദിച്ചു; മദ്ധ്യവയസ്സ്ക്കനാണ്,  ബസ്സ് കേറാൻ വന്നതാണ് തീർച്ച, തോമസ് അയാളുടെ മടക്കിപ്പിടിച്ച സഞ്ചിയിലേക്ക് നോക്കി.
" ഓ, രണ്ടേമുക്കാലായല്ലേ, മൂനേകാലാകാതെ കോയമ്പത്തൂർ ബസ്സ് വരത്തില്ല"
തോമസ് ലൈറ്റർ അയാൾക്ക് നീട്ടി, അയാൾ ലൈറ്റർ മേടിച്ച് തന്റെ ട്രൌസറിൽ പരതി, ഒരു ബീഡി കിട്ടിയ സന്തോഷത്തിൽ അയാൾ മെല്ലെ ചിരിച്ചു,തോമസ് അയാളുടെ കാലിലെ ഒരു കെട്ട് ശ്രദ്ധിച്ചു , തന്റെ അപ്പാപ്പനെ തോമസ്  ഓർത്തു. വെള്ള ഷർട്ട്, മുണ്ട്, വരയൻ ട്രൌസർ..
" ഇത് എന്ത് പറ്റിയതാ"? തോമസ് കാൽമുട്ടിലെ കെട്ടിലേക്ക് നോക്കി ചോദിച്ചു. പെട്ടെന്ന് അയാൾക്ക് അത് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.

" ഇതൊന്നുമില്ലന്നെ, ഇന്നലെ വൈകിട്ട് ഞാൻ കോയമ്പത്തൂർക്ക് പോകണ്ടതാ, സ്റ്റാന്റിലേക്ക് വരുന്ന വഴി ഒരു കൊച്ചന്റെ ബൈക്ക് ചെറുതായ് ഒന്നു തട്ടി, ഹോസ്പ്പിറ്റലിൽ പോയപ്പോ അവര് മുട്ടേല് ഒരു കെട്ടും വച്ച് തന്ന്, ഒരു ചെറിയ ചതവേ ഒള്ള്.."
"ഒരു ദിവസം റെസ്റ്റ് എടുത്തു കൂടേ"? തോമസ് ചോദിച്ചു.
"അത് പിന്നെ ഇന്ന് സ്റ്റോക്കെടുക്കാൻ പോയില്ലേല് കട കാലിയാകും,പിന്നെ എനിക്ക് വേറെ കുഴപ്പൊന്നുമില്ലല്ലോ.." അയാൾ ചിരിച്ചു, എന്നിട്ട് തോമസിന്റെ പിന്നിലുള്ള സീറ്റിൽ വന്നിരുന്നു.

15 മിനിറ്റിനുള്ളിൽ ബസ്സ് വരും,ഒന്നുരണ്ട് കടകളിലൊക്കെ ആളനക്കം കേട്ട് തുടങ്ങി, തോമസ് തന്റെ ഫോണെടുത്ത് വെറുതേ നോക്കിയിരുന്നു.
" മോനെ, ഇതില് ന്യൂസ് കിട്ടുവ്വോ?എന്തേലുവൊക്കെ കേട്ടോണ്ടിരിക്കായിരുന്നു" അയാൾ പിന്നിൽ നിന്നും തോമസിന്റെ ഫോണിലേക്ക് എത്തിനോക്കി.

"നെറ്റ് ഓഫർ തീർന്നു ചേട്ടാ, ഞാൻ വെറുതെ ഗ്യാലറി ഒക്കെ നോക്കിയിരുന്നതാ"
"ആണോ, എന്നാ ഒരു പത്രം മേടിക്കാം, 3 മണി കഴിയുമ്പോ ഇവിടം മുഴുവൻ ആൾക്കാരായിരിക്കും, പത്രക്കാരും ഏജന്റുമാരും, ഒരെണ്ണം മേടിച്ച് വയ്ക്കാം, ബസ്സിലിരുന്ന് വായിക്കാം"
അയാൾ പതിയെ സീറ്റിലേക്ക് ചാരി, തോമസ് വീണ്ടും ഫോണും നോക്കി ഇരുപ്പായി.

സമയം 3.15. നോട് അടുത്തു, പത്രക്കാരും ഏജന്റുമാരുമെല്ലാമായ് ബസ്സ് സ്റ്റാന്റ് ഉണർന്ന് തുടങ്ങി. ഒരു പറ്റം ആളുകളും എത്തിയിട്ടുണ്ട്, തോമസ് പിന്നിലേക്ക് നോക്കി, അയാൾ അവിടെ ഉണ്ടായിരുന്നില്ല; ഒരു 10 മിനിറ്റിനിടയ്ക്ക് താൻ ചെറുതായ് മയങ്ങിയോ? തോമസ് സ്വയം ചിന്തിച്ചു..

ബസ്സ് വന്ന് കിടക്കുന്നുണ്ട്. ബാഗും കുപ്പിയുമെല്ലാമെടുത്ത് തോമസ് ബസ്സ് ലക്ഷ്യമാക്കി നടന്നു. ഒരു പത്രവും മേടിച്ചു, കുറച്ചുപേർ നേരത്ത് വന്ന് സീറ്റിൽ ഇരുപ്പുറച്ചിട്ടുണ്ട്. മങ്ങിയ വെട്ടത്തിൽ നിന്നും ബസ്സിലെ പ്രകാശപൂരിതമായ ലൈറ്റ് വെട്ടത്തിലേക്കെത്തിയ തോമസിന് ചെറിയ ഒരു ഉന്മേഷം അനുഭവപ്പെട്ടു. അയാൾ പേപ്പറെടുത്ത് പതിയെ നോക്കി, സ്പോട്ർസ് പേജാണ് ആദ്യം വായിക്കുക. പിന്നിലെ പേജുകളിലേക്ക് നോക്കിയ തോമസിന്റെ കണ്ണിൽ ഒരു വാർത്ത പെട്ടെന്ന് ഉടക്കി.

              

                 വാഹനാപകടത്തിൽ മരിച്ചു

മൂവാറ്റുപുഴ: നഗരത്തിലെ ബസ്സ്സ്റ്റാന്റിനു സമീപം നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മാറാട് സ്വദേശിയായ രവി (48) ആണ് മരണപ്പെട്ടത്. എൻജിനീയറിങ് വിദ്യാർത്ഥിയുടെ ബൈക്ക് പിന്നിൽ നിന്നും വന്നിടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴയിൽ ടെക്സ്റ്റയിൽസ് ഉടമയാണ് രവി. സംസ്ക്കാരം നാളെ. ഭാര്യ:ഗംഗ , മക്കൾ: അനു, വിനോദ്



തോമസ് പെട്ടെന്ന് കണ്ണെടുത്ത് ബസ്സ്സ്റ്റാന്റിലേക്ക് നോക്കി. അയാൾ സീറ്റിലിരുന്ന് പത്രം നോക്കുകയായിരുന്നു..!



4 page love story.

 "Why so much red?"Jerry murmured, shaking his black ink pen over the brown book cover and sucking up the ink with pen, he was repeatedly doing this over the class session


"Who"?  Aby look around..


"See that girl over coridor? Her lips are dwelled in red, lipstick lover, 'bloody' lips"


"Thtz Hima, 1st year electrical"


"How did u know?" Jerry looked into his eyes, with feeling of exaggeration.


"Whole college knows her except you I think , bro in which universe are you? New chick in college, Red lips and Red shoes"

Jerry suddenly looked to his shoes for a glance , it was blue..


They saw her after two days near cafeteria


"Yesterday she accepted my insta request" Jerry murmured over Aby's ear


"Is it ! " , "Alright introduce me"


"How could I?, Haven't yet chat"


"Then talk to her"


A small rain was about to burst outside. Hima laughed , she and friends suddenly got outside and ran away to class room.. A gloomy rainbow slowly developed in sky...


"Hey Aby , I think I like her"


"Really , ! We can catch up her at afternoon, now buy me a coffee"


'DOM' class was so boring  for both , Jerry looked to his watch in every 5 minutes gap.  Aby was sleeping, sitting at the front bench..


Clock tickened, the bell ranged. Students were in a rush to go outside.


Jerry stand near coridoor, thinking about something by looking at the pigeons over the rooftop.


"Hey man , look over there, Hima"


"Just a crush, not love ..sure!"


"Ohh ,, of course, I don't know why you're attracted , she's so skinny "


"It's the red lips" Jerry was laughing


Jerry looked her, to her eyes, stared

 at her..


The coridoor was painted red, all of a sudden ,Hima looked up...

She got stucked with him, eye to eye locked! A twenty tense seconds..!


Jerry looked towards Aby.


"Heyy common , follow her"


Hima walked away from coridoor, to library. Picking some old novels of Agatha Christie.

There is a news paper stand near the shelf , Aby and Jerry found a spot there, opposite to her , focusing on a newspaper...


Jerry and Aby stood opposite to her, Jerry was looking to her eyes, Hima peeked at him.

Jerry took his ink pen and rounded her name on a news headlines.. Blue ink mixed up with his hand..He coughed a little, they left the place


Hima cameover and looked through the paper.. A smile flowered in that red lips


Tomorrow they met at the front door, his shoes were red and her were blue...


And she thickened the redness of her lipstic...         

                                        


Vegan.

"എന്ത് മധുരമാണ് ഈ മാമ്പഴത്തിന്..." അനിൽ പൂളി വച്ച മാമ്പഴത്തിന്റെ മറ്റൊരു കഷ്ണം കൂടെ വായിലേക്കിട്ടു.. വളരെ ആസ്വദിച്ചാണ് അയാൾ അത് ക...