"പേര് ?"
"ദീപ്തി"
"Full name പറയൂ"
"ദീപ്തി മാത്യൂസ്"
"Details?"
"ദീപ്തി മാത്യൂസ്
വയസ്സ് 25
16 A, Gandhi Nagar
കൊച്ചി"
"And your father?"
"K G Mathews"
"സിറിൽ, ഈ ഡീറ്റെയ്ൽസ് ഒന്നു നോട്ട് ചെയ്തേക്കൂ.. പരാതിയുടെ ഉള്ളടക്കം അവസാനം ഫിക്സ് ചെയ്യാം"
"So... ദീപ്തി ഇനി നമ്മൾ പറയുന്ന കാര്യങ്ങളെല്ലാം റിക്കോർഡ് ചെയ്യപ്പെടും"
"Ok sir"
"Well, പറയൂ... അന്ന് രാത്രി എന്താണ് സംഭവിച്ചത് "
" oh I'm sorry, so... നിങ്ങളീ പറയുന്ന ആൾ നിങ്ങളുടെ twin sister ആണെന്ന തോന്നലിൽ നിങ്ങളുടെ അടുക്കൽ വന്നതാണ്?"
" I don't know sir, അവളുടെ ക്ലാസ്സമേറ്റായിരുന്നെങ്കിൽ അവൾ മരിച്ച വിവരം അയാൾ അറിഞ്ഞിട്ടുണ്ടാകില്ലേ? അങ്ങനെ ആണെങ്കിൽ അയാൾ shocked ആവേണ്ടതല്ലേ, at that 1st moment seeing me..പക്ഷേ അയാൾക്ക് ഒരു പക നിറഞ്ഞ മുഖമായിരുന്നു.."
"നിങ്ങൾ ഒന്നിച്ചാണോ പഠിച്ചത്?"
"Schooling ഒന്നിച്ചായിരുന്നു.. കീർത്തി ഡിഗ്രി കംപ്ലീറ്റ് ചെയ്തത് ഇവിടായിരുന്നു.. ഞാൻ ബാഗ്ലൂരും.."
"See, ഒരു പക്ഷേ അയാൾ നിങ്ങളുടെ sister ന്റെ കാര്യം അറിഞ്ഞില്ലാതിരുന്നെങ്കിലോ..? He may thought that you are his old classmate, what are the odds?"
"എനിക്കെന്തോ അങ്ങനെ തോന്നുന്നില്ല, ആ നോട്ടം, really haunting...ആ സമയം എന്റെ ബ്രദർ അവിടെ എത്തിയിരുന്നു... അവനെ കണ്ടതോടെ ഇയാൾ അവിടെ നിന്ന് പോയി.. അന്നത്തെ സംഭവത്തിന് ശേഷം ഞാൻ കുറച്ച്, Disturbed ആയിരുന്നു.."
"What happend now?"
"Sir two days back, this happened , ഇന്നിപ്പോ ആ സംഭവം കഴിഞ്ഞ് രണ്ടുവർഷത്തോളമായി, ഞാൻ കാക്കനാട് ഒരു IT കംപനിയിലാണ്... സിഗ്നൽ ജംഗ്ക്ഷൻ ക്രോസ് ചെയ്യുകയായിരുന്നു.. പെട്ടെന്ന് എന്നെ ഒരാൾ തള്ളിയിട്ടു. ഒരു കാറിൽ ചെന്ന് ഞാനിടിച്ചു.. എനിക്കുറപ്പാണ് sir, അയാളാണ് എന്നെ തള്ളിയിട്ടത്..!"
"How can you be so sure?"
"പെട്ടെന്നായിരുന്നെങ്കിലും എന്നെ തള്ളിയിടുമ്പോൾ .... ആ കൈ ഞാൻ കണ്ടിരുന്നു.. 3 വിരലുകൾ.. 3 വിരലുകളില്ലാത്ത കൈയായിരുന്നു അത്... പെട്ടെന്ന് തന്നെ അയാൾ ഓടി മറഞ്ഞു, but, പോക്കറ്റിൽ നിന്ന് ഈ കാർഡ് വീണു... his driving lisence ID , its him ഞാൻ ആ മുഖം ഒരിക്കലും മറക്കില്ല, എനിക്കു നേരേയുള്ള murder attempt ആയിരുന്നു അത്.."
"Are you sure?"
"Yes sir, ഉറപ്പാണ്"
"ആ കാർഡ് കൊണ്ടുവന്നിട്ടുണ്ടോ?"
"ഇതാ.."
ബിനോയ് ജേക്കബ്
S/o ജേക്കബ് മാത്യൂ
Blue orchid villa, കാക്കനാട്
House no 1703, എറണാകുളം
"Ok ദീപ്തി , സിറിൽ..... ആ പേപ്പർ റെഡിയായോ?"
"Yes sir, matter type ചെയ്തിട്ടില്ല"
"No problem, ദീപ്തി നിങ്ങളീ paperൽ sign ചെയ്യൂ..ഞങ്ങളൊന്ന് അന്വേഷിക്കട്ടെ.. കുട്ടി ഇപ്പോൾ പൊക്കോളൂ... എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ ഞങ്ങൾ contact ചെയ്തോളാം... മഴ പെയ്യാൻ തുടങ്ങുകയാണെന്ന് തോന്നുന്നു.. you can leave..."
"Thank you sir !" ദീപ്തി സ്റ്റേഷനിൽ നിന്നിറങ്ങി
"സിറിൽ, ഈ റിക്കോർഡ് ഫയലിൽ വച്ചോളൂ... പിന്നെ ഈ ID ഒന്ന് പരിശോധിക്കണം..."
"സർ ഇത്.....!...."
"തനിക്ക് ഇയാളെ അറിയാമോ?"
"സർ കഴിഞ്ഞ ആഴ്ച കായലിൽ നിന്നും കിട്ടിയ ബോഡി ഇയാളുടെ അല്ലേ..?
"What ! ! ! "
"Yes sir, ഇത് വരെ അതിന് അവകാശികൾ ആരും എത്തിയിട്ടില്ല"
"ഇത് അയാളാണെന്ന് തനിക്കിത്ര ഉറപ്പ് എന്താണ്?"
"Sir , ബോഡിയുടെ മുഖം ജീർണ്ണിച്ചിരുന്നെങ്കിലും ഈ ഫോട്ടോയുമായ് നല്ല resemblance ഉണ്ട്... ഇന്ന് morning ആ ബോഡിയുടെ autopsy report ഞാനാണ് court ലേക്ക് എത്തിച്ചത്... അത് മറവു ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു, (ടെൻഷനോടെ) sir any other detail?"
" 3 വിരലുകൾ.... ഇടത് കൈയ്യിൽ അയാൾക്ക് 3 വിരലുകൾ ഉണ്ടോ?"
" ഇല്ല സർ.!.
ജീർണ്ണിച്ചതിനാൽ ബോഡിയിൽ നിന്നും അടർന്നതാണെന്നാണ് ആദ്യം കരുതിയിരുന്നത്...എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ..."
"അതിൽ...?"
"അത് ഒരു സർജിക്കൽ റിമൂവ് ആയിരുന്നു എന്നാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. May be in an accident"
"God ! ,ജോൺ, ആ കുട്ടി ഒപ്പിട്ട paper ഇങ്ങ് എടുക്കൂ..."
ഒരാൾ...